Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Those Remains

Sunday Feature

ഏ​തു കാ​ല​ത്തി​ന്‍റേ​താ​വാം ആ ​ശേ​ഷി​പ്പു​ക​ൾ!

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത്, മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളു​ടെ​യും പ​ച്ച​വി​രി​ച്ച നെ​ല്‍​വ​യ​ലു​ക​ളു​ടെ​യും ഇ​ട​യി​ലു​ള്ള സു​ന്ദ​ര​ഭൂ​മി​യാ​ണ് സി​റോ താ​ഴ്‌​വ​ര. അ​പ​താ​നി ഗോ​ത്ര സം​സ്കാ​ര​ത്തി​നും പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​നും പേ​രു​കേ​ട്ട ഈ ​താ​ഴ്‌​വ​ര, അ​തി​നൊ​പ്പം​ത​ന്നെ ചി​ല ദു​രൂ​ഹ​ത​ക​ളും പേ​റു​ന്നു.

താ​ഴ്‌​വ​ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി ക​ണ്ടെ​ടു​ത്ത അ​ജ്ഞാ​ത അ​സ്ഥി​കൂ​ട​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് കു​പ്ര​സി​ദ്ധി പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദ​ശ​ക​ങ്ങ​ളി​ലാ​യി, സി​റോ താ​ഴ്‌​വ​ര​യോ​ടു​ചേ​ര്‍​ന്ന വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ന്നി​ന്‍ ചെ​രി​വു​ക​ളി​ലും ആ​രു​ടേ​തെ​ന്ന​റി​യാ​ത്ത നി​ര​വ​ധി മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ലോ, വ​ന​ത്തി​ലേ​ക്ക് വ​ഴി​വെ​ട്ടു​ന്ന​തി​നി​ട​യി​ലോ പ​ല​പ്പോ​ഴും ചെ​ന്നെ​ത്തു​ക അ​സ്ഥി​കൂ​ട​ങ്ങ​ളി​ലേ​ക്കാ​വും. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​വും ആ​ചാ​ര​ങ്ങ​ളും പേ​റു​ന്ന​വ​രാ​ണ് അ​പ​താ​നി ഗോ​ത്ര നി​വാ​സി​ക​ള്‍. പ​ഴ​യ​കാ​ല​ത്ത് ഈ ​ഗോ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മൃ​ഗ​ബ​ലി നി​ല​നി​ന്നി​രു​ന്നു. ബ​ലി​ന​ല്‍​കി​യ മൃ​ഗ​ങ്ങ​ളു​ടെ ത​ല​യോ​ട്ടി​ക​ളും എ​ല്ലു​ക​ളും വീ​ടു​ക​ളു​ടെ മു​ന്നി​ലും മ​റ്റും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​റു​ണ്ട്. ഇ​ത് കാ​ണു​ന്ന​വ​ര്‍​ക്ക് ഭ​യാ​ന​ക​മാ​യി തോ​ന്നാ​മെ​ങ്കി​ലും അ​വ​ര്‍​ക്ക​ത് ത​ങ്ങ​ളു​ടെ ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും അ​ട​യാ​ള​മാ​ണ്.

അ​സ്ഥി​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ക​ഥ​ക​ളും ഇ​വി​ടെ പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്. ക​ഥ​ക​ള്‍ പ്ര​ധാ​ന​മാ​യും ഇ​വ​രു​ടെ പു​രാ​ത​ന​മാ​യ ശ്മ​ശാ​ന രീ​തി​ക​ളു​മാ​യും ഗോ​ത്ര​യു​ദ്ധ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.
അ​പ​താ​നി ഗോ​ത്ര​ത്തി​ന്‍റെ പു​രാ​ത​ന ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക രേ​ഖ​ക​ള്‍ അ​ധി​ക​മൊ​ന്നും ല​ഭ്യ​മ​ല്ലെ​ങ്കി​ലും ഇ​വ​ര്‍ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കി​യ വാ​മൊ​ഴി​ക​ളി​ല്‍ പ​ഴ​യ​കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ഗോ​ത്ര​സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും അ​തി​ര്‍​ത്തി യു​ദ്ധ​ങ്ങ​ളു​ടെ​യും ഏ​ക​ദേ​ശ​ചി​ത്രം ല​ഭി​ക്കും.

ഈ ​സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​കാം ഇ​ന്നും മ​ണ്ണി​ന​ടി​യി​ല്‍ കി​ട​ക്കു​ന്ന​തെ​ന്ന വി​ശ്വാ​സ​മാ​ണ് ശ​ക്തം. പു​റം​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ അ​ജ്ഞാ​ത യാ​ത്ര​ക്കാ​രു​ടെ​യോ യോ​ദ്ധാ​ക്ക​ളു​ടെ​യോ അ​സ്ഥി​ക​ളാ​കാം ഇ​വ​യെ​ന്നും ചി​ല ക​ഥ​ക​ളു​ണ്ട്.

ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട​ങ്ങ​ളി​ല്‍ സ​മ​ഗ്ര​മാ​യ പു​രാ​വ​സ്തു ഫോ​റ​ന്‍​സി​ക് പ​ഠ​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. അ​സ്ഥി​ക​ളു​ടെ പ്രാ​യം, മ​ര​ണ​കാ​ര​ണ​ങ്ങ​ള്‍, ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ല. അ​തി​നാ​ല്‍​ത​ന്നെ, ഗോ​ത്ര​ച​രി​ത്ര​വും ഊ​ഹ​ങ്ങ​ളും ത​മ്മി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് സി​റോ താ​ഴ്‌​വ​ര​യി​ലെ അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ ക​ഥ.

നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ട സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ല ഭീ​തി​ജ​ന​ക​മാ​യ ക​ഥ​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. സ​ന്ധ്യ​യോ​ടെ മൂ​ട​ല്‍​മ​ഞ്ഞ് താ​ഴ്‌​വ​ര​യെ പൊ​തി​യു​മ്പോ​ള്‍, അ​ന്ത​രീ​ക്ഷം പെ​ട്ടെ​ന്നു മാ​റു​ന്നു​വെ​ന്നും കാ​ടി​നോ​ടു​ചേ​ര്‍​ന്ന പാ​ത​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ വ​ന്യ​മാ​യ ഒ​രു നി​ശ​ബ്ദ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ​ല യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.

ചി​ല​ര്‍​ക്ക് അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത തോ​ന്നും. അ​വി​ടം വി​ട്ടു​പോ​ക​ണ​മെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ അ​പ​താ​നി സം​സ്കാ​ര​ത്തി​ല്‍ മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​വ് ശ​ക്ത​മാ​യ​തി​നാ​ല്‍ ഈ ​അ​വ​ശി​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​മി​ത​ഭീ​തി ജ​നി​പ്പി​ക്കു​ന്ന ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് അ​വ​ര്‍ എ​പ്പോ​ഴും താ​ല്പ​ര്യം കാ​ട്ടാ​റു​ള്ള​ത്.

യു​നെ​സ്കോ ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സി​റോ താ​ഴ്‌​വ​ര, ഇ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​രു ഇ​ഷ്ട ഇ​ട​മാ​യി വി​കാ​സം പ്രാ​പി​ക്കു​മ്പോ​ഴും ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ ക​ഥ ഇ​ന്നും ഒ​രു പ്ര​ഹേ​ളി​ക​യാ​യി തു​ട​രു​ക​യാ​ണ്. ഇ​ത് ഒ​രു പു​രാ​ത​ന ഗോ​ത്ര​സം​ഘ​ര്‍​ഷ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണോ അ​തോ മ​ണ്‍​മ​റ​ഞ്ഞു​പോ​യ ഒ​രു പു​രാ​ത​ന സം​സ്കാ​ര​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ന്നും ഉ​ത്ത​ര​മി​ല്ല.

Latest News

Up